Saturday, May 24, 2008

സിലിമാ പെര വിശേഷം

അവധി ദെവസങ്ങളില്‍ ആസനത്തില്‍ വെയിലടിക്കുന്നതു വരെ കെടന്നുറങ്ങും..എഴുന്നേറ്റു കഴിഞ്ഞാല്‍ പിന്നെ പല്ലുതേക്കാതെ വീണ്ടും രണ്ടു മണീക്കൂര്‍ ടി.വി.യുടെ റിമോട്ടില്‍ ഞെക്കി ഞെക്കി... കാലിന്റെടയില്‍ കയ്യും വെച്ചു ഒടിഞ്ഞു മടങ്ങി ക്യൊസ്റ്റിയന്‍ മാര്‍ക്കു പോലെ സെറ്റിയില്‍ കെടന്നു പിന്നേ ഒരു ഉച്ച മയക്കം...ബഹദൂര്‍ ഷായുടെ സുവര്‍ണ്ണ കാലം എന്നൊക്കെ പണ്ടു സാമൂഹ്യ പാഠത്തില്‍ പടിച്ചതു പോലേ..എന്റെ സുവര്‍ണ്ണ കാലം... ആ സുവര്‍ണ്ണ കാലം ഒരു വീഞ്ഞപെട്ടിയില്‍ അടച്ചു ഓര്‍മ്മയുടെ ചരടും വരിഞ്ഞു കെട്ടി കാലമാകുന്ന പത്തായപുരയില്‍ തള്ളീട്ടു ഇന്നു കൊല്ലം മൂന്നു നാലു ആയി അണ്ണാ....എന്റെ കല്യാണത്തിനു മുമ്പുള്ള കാര്യങ്ങളാണു കേട്ടാ ഞാനീ പറഞ്ഞതു...

കല്യാണം കഴിഞ്ഞാല്‍ നിങ്ങളു ചെയ്തിട്ടില്ലാത്ത പല പരിവാടികളും ചെയ്യേണ്ടി വരും എന്നാണല്ലൊ മഹാനായ അയ്യപ്പ ബൈജു പറഞ്ഞതു...അതു വളരെ ശെരിയാണെന്നു കല്യാണം കഴിഞ്ഞതിന്റെ പിറ്റന്നു തന്നെ മനസ്സിലായി തൊടങ്ങി...രാവിലേ കുളിച്ചൊരുങ്ങി കണ്ണാടിയുടെ മുമ്പില്‍ കൊറേ നേരം..മീശ കറുപ്പിക്കലാണു മെയിന്‍ പണി...ആത്ത്യം കറുപ്പിക്കും പിന്ന തൊടയ്ക്കും..പിന്ന വീണ്ടും കറുപ്പിക്കും...എന്റെ മീശ കണ്ടിട്ടു "എന്തരടേ ഇതു ഷക്കീല തുണി ഉടുത്തതു പോലേ അവിടവിട നാലഞ്ചു എണ്ണം.." എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണു ഈ കറുപ്പിക്കല്‍...അങ്ങനെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും ആയില്ലെങ്കിലും മാമുക്കോയേ പോലെ സുന്ദരനായി ഓരോ വീട്ടിലും വിരുന്നുണ്ണാന്‍ കേറി എറങ്ങണം...വെറുതേ പൊയ്യാല്‍ പോര അണ്ണാ.. കയ്യില്‍ നല്ല പോതരവൊള്ള ഒരു പൊതിയും കൊണ്ടു പോണം..തിരിച്ചു വീട്ടില്‍ വരമ്പം രാത്തിറിയാകും...ഇന്നെങ്കിലും ഒന്നു നേരേ ചൊവ്വേ ഒന്നു ഒറങ്ങണം എന്നു വെച്ചതാണു...പക്ഷെ എന്തരു പറയാന്‍...ഇന്നൊരു സിലിമയ്ക്കു പൊയ്യാല്‍ കൊള്ളാം എന്നു നമ്മുടെ ബെറ്റര്‍ ഹാഫ്‌, കൂട്ടിനു നമ്മള അനിയന്‍സും, കല്യാണം പ്രമാണിച്ചു വീട്ടില്‍ വന്നു നിക്കണ നമ്മള കസിന്‍സും..തള്ളേ..ഇന്നത്തെ ഒറക്കവും പോയികിട്ടീ..കല്യാണം കഴിച്ചതിന്റെ ക്ഷീണം എവന്മാര്‍ക്കു അറിയില്ലല്ലോ..വഴിയേ അറിഞ്ഞോളും പുള്ളരേ നിങ്ങളു...

വീട്ടിന്റടിത്തുള്ള സിലിമാ പെരയില്‍ പോയി മാത്തറം പടം കണ്ടിരുന്ന ഞാന്‍ അങ്ങനെ..എല്ലാവരുടേയും ആഗ്രഹ പ്രകാരം സിറ്റിയില്‍ പോയി പടം കാണാന്‍ സമ്മതിച്ചു..അതും സെക്കന്റു ഷോ..എല്ലാരും അറിയട്ടെ ഞാനും മോടേണ്‍ ആണെന്നു...

സിലിമാ പെരയുടെ മുമ്പിലെത്തി..ലോകത്തുള്ള എല്ല കാപെറക്കി പയലുകളും വരി വരി ആയി നിക്കണു...നമ്മളെ കണ്ടതു മുതല്‍ എല്ലാരും നമ്മളയ്‌ ആണൊ നോക്കുന്നതു എന്നൊരു സംശയം....ഞാന്‍ ഷര്‍ട്ടും പാന്റും ഒക്കെ ഇട്ടിട്ടൊണ്ടല്ലോ എന്നു ഒന്നു പിടിച്ചു നോക്കി ഒറപ്പു വരുത്തി..ചെലപ്പം പറയാന്‍ പറ്റില്ലേ.. "അണ്ണാ നിങ്ങളു നഗനനാണു കേട്ടാ.." എന്നാരെങ്കിലും വിളിച്ചു പറഞ്ഞാലൊ ?
ഇന്നു ടിക്കറ്റ്‌ കിട്ടണ കോളില്ലാ..നല്ല നെരുക്കാണല്ലൊ ? ടിക്കറ്റ്‌ കിട്ടാതിരുന്നങ്ങില്‍ തിരിച്ചു പോയി സുഖമായിട്ടു ഒന്നു കെടന്നു ഒറങ്ങായിരുന്നു എന്നു വിചാരിച്ചതേ ഒള്ളൂ..അപ്പഴെക്കും അനിയന്‍സിന്റെ ഒരു പുത്തി...പെണ്ണുങ്ങളുടെ ക്യൂവില്‍ നിന്നു നമ്മള ഫാര്യേന കൊണ്ടു ടിക്കറ്റ്‌ എടുപ്പിക്കാം...അനിയാ... നിനക്കു എന്നെ പടം കാണിച്ചേക്കാം എന്നു വല്ല നേര്‍ച്ചയും ഒണ്ടായിരുന്നോടാ ?

ടിക്കറ്റ്‌ എടുത്തു വല്ലവിതേനേം അകത്തു കേറി പറ്റി...അതാ ഒരു നാലഞ്ചു സീറ്റ്‌ നമ്മളേ മാടി വിളിക്കുന്നൂ...അവിട ചെന്നിരിന്നൂ..നമ്മള പെറകില്‍ ആരാണു ഇരിക്കണതു എന്നു ഒന്നു തളത്തില്‍ ദിനേശന്‍ നോക്കുന്ന പോലെ ഒന്നു നോക്കി...അപ്പഴേക്കും പരസ്യങ്ങളു കാണിച്ചു തൊടങ്ങി..എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട പരസ്യം..ജോസ്‌ ആലുക്കാസിന്റെ...പരസ്യത്തിലേ ചെല്ല കിളികള്‍ ആടി തൊടങ്ങി..എന്താണെന്നറിയില്ലാ ഈ പരസ്യം കാണമ്പം അടി വൈറ്റീന്നു ഒരു കുളിരു പോലെ...ഇതു ഒരു അസുഖമാണൊ ടോക്ടര്‍.. "പെണ്ണെ നിന്നെ സുന്ദരി ആക്കിയതാരു.. " എന്നു പാടി തൊടങ്ങിയതേ ഒള്ളൂ അപ്പഴേക്കും ഒരുത്തന്‍ പെറക്കേന്നു ഒറക്കെ "നിന്റെ അച്ചന്‍..." കൂട്ട ചിരി..എല്ലാരും ചിരിച്ചു കഴിഞ്ഞിട്ടും ഒരാള്‍ മാത്ത്രം ചിരി അടക്കുന്നില്ലാ..നമ്മള തലതെറിച്ച കസിന്‍...അവന്‍ ഇരുന്നു ചിരിയൊടു ചിരി..കോഴി കൊക്കരക്കുന്നതു പോലെ..ഇവനു എന്തരു.. ചിരി മണ്ടേ കേറിയാ? വീട്ടില്‍ പോയിട്ടു ഒരു ഢോസ്‌ തരാം മോനെ നിനക്കു...

ദോശം പറയരുതല്ലോ...സിലിമ തൊടങ്ങിയതും അവസാനിച്ചതും ഞാന്‍ അറിഞ്ഞില്ലാ..ഒറക്ക ഗുളിയ കഴിച്ച എഫ്ഫക്ട്‌ ആയിരുന്നു ആ പടം...

ഇന്നലേ വിചാരിച്ചതാണു ഇവനു ഒരു ഢോസ്‌ കൊടുക്കണം എന്നു.. രാവിലേ എറാത്തു ഇരുന്നു നഖവും വെട്ടിക്കോണ്ട്ടു ഇരിപ്പാണു ആശാന്‍...

"ടെയ്‌ നിന്റെ പടിത്തം എങ്ങനെ ഉണ്ടു.. "

"ഞാനാണു ക്ലാസ്സ്‌ ഫസ്റ്റ്‌.."

"നാക്കെടുത്താല്‍ കള്ളം മാത്ത്രെ പറയാവൂ.. എന്തിനടൈ നീ ഇന്നല കെടന്നു ചിരിച്ചു മരിച്ചതു..അതിനു മാത്ത്രം എന്തരാണു അതില്‍ ഇത്ത്ര തമാശ.. "

"അണ്ണാ ഞാന്‍ അതു കേട്ടു ചിരിച്ചതല്ല..വേറെ വിറ്റു അലൊയിച്ചു ചിരിച്ചതാണു...."

ഒരു ഫോണ്‍ വന്നു ഞാന്‍ അകതേക്കു പോയീ..തിരിച്ചു വന്നപ്പം ലവന്‍ ഇപ്പഴും നഖം വെട്ടിക്കൊണ്ടേ ഇരിക്കുന്നൂ.. പാവം അതില്‍ മുഴുകിപ്പോയി..അതിന്റെ കൂടെ ഓരൊ പാട്ടും എടക്കു പാടുന്നുണ്ടു...അവസാനം ഒരു പുതിയ പാട്ടു...

"പെണ്ണേ നിന്നെ ഗര്‍ഭിണി ആക്കിയതാരു..ബാബു സാര്‍ ബാബു സാര്‍.."

പാടിക്കഴിഞ്ഞു അവനു പരിസര ബോധം തിരിച്ചു കിട്ടിയപ്പം ഞാന്‍ അവന്റെ മുമ്പില്‍ സുരേഷ്‌ ഗൊപിയേ പോലെ
"ബ്ഭ പുല്ലേ.. "
"അയ്യൊ..അണ്ണാ..." പിന്നെ വാണം വിട്ട പോലെ അവന്‍ ഒരു ഓട്ടം...

അണ്ണാ... ലവന്‍ നമ്മള ഒന്നു താങ്ങിയതാണാ.. എന്റെ ഢോസിനു പകരം ലവന്റ വക ഒരു ഢോസ്‌ ആണോ ഇതു...ഏയ്‌...

15 comments:

തിരോന്തരം പയല് said...

ഈ എഴുത്തു നമ്മക്കു പറഞ്ഞിട്ടുള്ള കാര്യം അല്ല..ഭയങ്കര ബുത്തി മുട്ടാ...എന്നാലും അഭിപ്രായം അറിഞ്ഞിട്ടു എഴുത്തു നിര്‍ത്തണോ വേണ്ടേ എന്നു ആലോയിക്കുന്നതായിരിക്കും..

പ്രിയ said...

:|

:|

:)

:))

ഇനി ഈ വിറ്റ് ആലോയിപ്പിച്ചു എന്റെ അണ്ണന്മാരുടെ അടുതുന്നും എന്നെം തല്ല് കൊള്ളിക്കും

siva // ശിവ said...

തള്ളെ കൊള്ളാം കേട്ടാ....

Gopan | ഗോപന്‍ said...

ഇവനു എന്തരു.. ചിരി മണ്ടേ കേറിയാ?
ചിരിച്ചു അടപ്പിളകി .. :)
എഴുത്ത് നിര്‍ത്തിയേക്കരുത് ട്ടാ.!

തിരോന്തരം പയല് said...

പ്രിയ, ശിവ, ഗോപന്‍ - നന്ദി :-)

ബഷീർ said...

കൊള്ളാം അപ്പീ..

എഴുത്തുകള്‌ .നിറുത്തരുത്‌ കെട്ടാ..

Jayasree Lakshmy Kumar said...

മൊത്തത്തില്‍ രസിച്ചു. ക്ലൈമാക്സ് അത്യുഗ്രന്‍:)

Sherlock said...

പയലേ, എഴുത്ത് ജോര്‍ :)

qw_er_ty

തിരോന്തരം പയല് said...

ബഷീര്‍, ലക്ഷ്മി, ജിഹേഷ്‌ - നന്ദി :-)

Sunith Somasekharan said...

ha..ha...ha...chirichu chirichu oru vazhiyayi annaaaa....

Unknown said...

തള്ളേ അത് കലക്കി ............

ഇസാദ്‌ said...

ഹ ഹ ഹ, തള്ളകളേ .. എഴുത്തുകള് കലക്കീട്ട്‌ണ്ട്‌ട്ടാ .. ഹൌ, എന്തിറ്റാ പെട.. :)

ബാക്ക്യൊക്കെ ഇങ്ങടാ പോരട്ടേന്ന്‌ ..

തിരോന്തരം പയല് said...

crack words, മുരളിക, ഇസാദ്‌ - നന്ദി :-)

കിഴക്കന്‍ said...

അണ്ണാ..അണ്ണന്‍ പുലി തന്ന കേട്ടാ..
ഇങ്ങന വിറ്റ് എഴ്താന്‍ നല്ല വാസനകള് വേണം...
പിന്നാ, ഈ രണ്ടു രണ്ടര അര്‍ഥമുള്ള സാദനങ്ങള് ഇച്ചിരെ കുറയ്ക്കണം...പിന്നാ ഈ സബ്യതാ...സബ്യതാ...എന്ന് നാട്ടുകാര് പറയണ സാദനം ഇച്ചിരെ കൊറഞ്ഞു പോയി...
പക്ഷേങ്കില് ആകെ മൊത്തം ടോടല് സങ്ങതി പോളപ്പുകള് തന്നെ....

കിഴക്കന്‍ said...

അണ്ണാ..അണ്ണന്‍ പുലി തന്ന കേട്ടാ..
ഇങ്ങന വിറ്റ് എഴ്താന്‍ നല്ല വാസനകള് വേണം...
പിന്നാ, ഈ രണ്ടു രണ്ടര അര്‍ഥമുള്ള സാദനങ്ങള് ഇച്ചിരെ കുറയ്ക്കണം...പിന്നാ ഈ സബ്യതാ...സബ്യതാ...എന്ന് നാട്ടുകാര് പറയണ സാദനം ഇച്ചിരെ കൊറഞ്ഞു പോയി...
പക്ഷേങ്കില് ആകെ മൊത്തം ടോടല് സങ്ങതി പോളപ്പുകള് തന്നെ....

ARTICLE WRITING