Wednesday, May 14, 2008

അണ്ണാ..ഇതെന്തരു ലോകങ്ങളു അണ്ണാ

അണ്ണാ..ഇതെന്തരു ലോകങ്ങളു അണ്ണാ..കൊള്ളാം കേട്ടാ ഭൂലോകം...എത്തറ എത്തറ എഴുതുകാറന്മാരണ്ണാ ഇവിട....

ടി.വി.യില്‍ ബ്ലൊഗ്‌ ശില്‍പ ശാല കണ്ടപ്പഴേ നിരീച്ചതാണു കേട്ടാ ഒരു ബ്ലോഗ്‌ വിടണം എന്നു...അതു എങ്ങന പറ്റാനാണു...വീട്ടില്‍ നെറ്റുകളു വേണ്ടെ..... നെറ്റ്‌ നെറ്റ്‌ എന്നു തലേ കൈവെച്ചു വിളിചപ്പം..രാത്തിറി ഒരു കൊതു വലേം വാങ്ങിച്ചോണ്ടു വന്നിരിക്കണു...മറ്റാരും അല്ല....എന്റെ മൂപ്പിലാന്‍...തള്ള വെരളീന്നു കലി വന്നതാണു...പിന്ന ഞാന്‍ ക്ഷമിച്ചതു വേറൊന്നും കൊണ്ടല്ല കേട്ടാ.. വെറുതെ അടികളു വാങ്ങിച്ചു പിടിക്കന്ദല്ല എന്നു വെച്ചിട്ടാണു..

അവസാനം പറഞ്ഞു പറഞ്ഞു വായില വെള്ളം വറ്റി എന്റെ പള്ളീ..അങ്ങനെ നെറ്റ്‌ റെടി..എന്നിട്ടു ഒരു ഉപദേശങ്ങളു..സൂഷിച്ചൂം കണ്ടും ഒക്കെ വേണം അതിലു കെടന്നു പിടിക്കാനും വലിക്കാനും.. വല്ല വൈറസും പിടിച്ചിട്ടു എനിക്കു ആശൂത്തിറി വരാന്ത കേറി ഏറങ്ങാനൊന്നും വയ്യ...പറഞ്ഞില്ലന്നു വേണ്ട... ഓഹൊ..അപ്പഴു അതാണു കാര്യങ്ങളു...

അതിരിക്കട്ടു...ഞാന്‍ എന്തരു എഴുതി പൊളക്കും അണ്ണാ..രാത്തിറി വെളുക്ക വെളുക്ക കുത്തി ഇരുന്നു എഴുതീട്ടു ആരും വായിചില്ലങ്കില്‍ പങ്കം അല്ലേ അണ്ണാ....എന്തരായാലും വരണടുത്തു വച്ചു കാണാം.. അല്ല പിന്ന..

അണ്ണന്മാരേ....അപ്പികളേ...എന്റ ബ്ലൊഗുകളു ഇഷ്ടപ്പെട്ടില്ലങ്കിലു പയിലുകള വിട്ടു ചങ്കിടിച്ചു വാട്ടല്ലേ അണ്ണാ..എന്നെ ഒന്നു വെരട്ടി വിട്ടാല്‍ മതി...ഞാന്‍ ഓടി തള്ളി കൊള്ളാം...

അപ്പം ശെരി...പറഞ്ഞതു പോലേ..

14 comments:

തിരോന്തരം പയല് said...

അയ്യോ കല്ലുകളു പെറക്കി എറിയല്ലെ...അയ്യോ

ബഷീർ said...

ചായകളൊക്കെ കുടിച്ചാ..

എന്നാ തുടങ്ങിക്കോ...

ആശംസകള്‍

ആദ്യ കമന്റ്‌ എന്റെ വഹ... ഫ്രീ..

പ്രിയ said...

ന്നാ എഴുത്ത് തൊടങ്ങിക്കോ പയിലേ ( എന്ന് വച്ചാല് എന്നാ അര്ത്ഥം ?) . വായിയ്ക്കാന് ഇവിടെ ആളുകള് റെഡി.

ACHU.M.R said...

ആദ്യ പോസ്റ്റ് തന്നെ കലക്കി.

ശ്രീലാല്‍ said...

അറുമാദിക്ക്.. അറുമാദിക്ക്.. ഇത് നിങ്ങളുടെ സ്വന്തം സ്ഥലമാണ്... :)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

യെന്തരു പുള്ളേ വിചേഷങ്ങളു? ചായേന്റെ വെള്ളങ്ങളൊക്കെ കുടിച്ചാ...യെന്നാ അങ്ങനെ ഓരോന്നായി വരട്ടേ....

Vishnuprasad R (Elf) said...

ആരാ പറഞ്ഞത് കല്ലെടുത്ത് എറിയും എന്ന് .ധൈര്യമായിട്ടു തുടങ്ങിക്കോ . ഞാനും ഒരു പുതിയ ബ്ലോഗറാ മിനിഞ്ഞാന്ന് തുടങ്ങിയിട്ടേ ഉള്ളൂ .

നന്ദു said...

മറ്റൊരു തിരു.പുരം കാരന്റെ ആശംസ.
എനിക്കൊരു കൂട്ടാ‍യല്ലോ?. പിന്നേയ് ജൂണ്‍ ഒന്നാം തീയതി പ്രസ് ക്ലബ്ബിലെയ്ക്ക് പോണേ,, തിരുവനന്തപുരം ശില്‍‌പ്പശാലയില്‍ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ദാ ഇവിടെ നോക്കൂ

നന്ദു said...

പ്രിയ, “പൈതൽ” എന്ന വാക്ക് ലോപിച്ചുണ്ടായതായിരിക്കണം “പയല് “ എന്ന വാക്ക്. ചെറിയ കുട്ടി, പയ്യൻ എന്നൊക്കെ അർത്ഥം

പി.പി.Somarajan said...

അപ്പീ..ഒരു ബോഞ്ജി വെള്ളമൊക്കെയടിച്ചു എഴുതി തള്ളിക്കോ...:)

Vishnuprasad R (Elf) said...

എന്താ പുതിയ പോസ്റ്റ് ഒന്നും വരാത്തത് ? ഇങ്ങു പോരട്ടെ

തിരോന്തരം പയല് said...

കമന്റിട്ട എല്ലാര്‍ക്കും നന്ദികള്‍

ഇസാദ്‌ said...

ഉഗ്രന്‍ എഴുത്ത്.

തിരോന്തരം പയല് said...

നന്ദി ഇസാദു :-)

ARTICLE WRITING